വചനാമൃതം

 വാര്‍ദ്ധക്യം എല്ലാവരും അവസാനം എത്തിച്ചേരേണ്ട അവസ്ഥ ആണെന്ന
തിരിച്ചറിവ് പുതിയതലമുറക്കുണ്ടാവണം.ഒരിക്കലും അവസാനിക്കാത്ത ഈ മത്സരക്കുതിപ്പിന്‍റെ അവസാനം ഒരു കിത്പ്പുണ്ടാവുമെന്ന തിരിച്ചറിവില്ലതെയാണ് യുവതലമുറ ഓടുന്നത്.പ്രായംചെന്നവര്‍സമൂഹത്തിന്‍റെ ബാധ്യതയല്ലെന്നും അവരുടെ അനുഭവസമ്പത്ത് സമൂഹത്തിന്‌പ്രയോജനപ്പെടുത്താന്‍കഴിയുമെന്ന ധാരണയും സമൂഹത്തിനുണ്ടാവനം. 




 കുടുംബത്തിന്‍റെ വലിപ്പം കുറഞ്ഞുവരുന്നു. വീടിന്‍റെ വലിപ്പം കൂടിവരുന്നു .ഒരുമിച്ച്‌ഭക്ഷണം കഴിക്കുന്ന രീതിപോലും ഉപേക്ഷിച്ച്‌ഒരുപാത്രത്തില്‍അല്പം ഭക്ഷണവുമായി സ്വന്തം മുറിയില്‍ചെന്നിരുന്ന്കഴിക്കുന്ന രീതിയിലേക്ക് യുവാക്കള്‍മാറിക്കൊണ്ടിരിക്കുന്നു.



ദമ്പതികള്‍ഒരു കുഞ്ഞുമതി എന്ന് തീരുമാനിക്കുന്നതോടെ പിതൃ മാതൃ കുടുംബങ്ങളില്‍നിന്നുള്ള പ്രായാധിക്യം ചെന്ന നാലുപേരെ പരിരക്ഷിക്കാനുള്ള ബാധ്യത ഒരു യുവാവില്‍വന്നുചേരുന്നു






നിങ്ങള്‍എവിടെ പോയാലും ഇതോര്‍ക്കുക.”.ആലാപമാത്രമഖിലം”.മറ്റൊരളില്‍നിന്നു നമ്മള്‍കേള്‍ക്കുന്നത് എത്രയൊക്കെയായാലും അന്തരീക്ഷത്തില്‍മുഴങ്ങുന്ന സ്പന്ദനം മാത്രമാണ്.പുകഴ്ത്തലോ ഇകഴ്ത്തലോ ആയി നമുക്ക് തോന്നിയേക്കാം .എല്ലാ ദ്വൈതഭാവങ്ങളെയും മറികടക്കാനും സമചിത്തത എല്ലായ്പ്പോഴും നിലനിര്‍ത്താനുമുള്ള കഴിവാണ് ആത്മീയത .,,,,, ---ലാവോത്സു





ഈ മുറിയില്‍ഒരുകിലോ സ്വര്‍ണ്ണവും ഒരുചെറുപൈതലുംഉണ്ടെന്നുവിചാരിക്കുക.ഒരുകള്ളന്‍വന്ന്‌സ്വര്‍ണ്ണം കട്ടുകൊണ്ടുപോയാല്‍അതുകട്ടുകൊണ്ടുപോയി എന്ന് കുട്ടി കരുതുമോ ?നമ്മുടെ ഉള്ളിലുള്ളത് നാം പുറമെയും കാണുന്നു .കുട്ടിയുടെ ഉള്ളില്‍കള്ളനില്ല ...പുറമെയും കാണുന്നില്ല .എല്ലാ ജ്ഞാനവും ഇതുപോലെയാണ് ---
സ്വാമി വിവേകാനന്ദന്‍